ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കാസർകോടിന് സ്വർണത്തിളക്കം

ചെറുവത്തൂർ : ഗുജറാത്തിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കാസർകോടിന് സ്വർണത്തിളക്കം. ജൂനിയർ (70 കിലോ) വിഭാഗത്തിൽ നീലേശ്വരം മുണ്ടേമ്മാടിലെ എം.ജ്യോഷ്യ ഇടത് വലത് കൈകൾക്ക് സ്വർണവും സീനിയർ വിഭാഗത്തിൽ വലത് കൈയ്ക്ക് സ്വർണവും ഇടത് കൈയ്ക്ക് വെള്ളിമെഡലും നേടി ചാമ്പ്യൻ ഓഫ് ചാമ്പ്യൻ പട്ടം നേടി.

മാസ്റ്റേഴ്‌സ് വിഭാഗത്തിൽ മയ്യിച്ചയിലെ കെ.സി. പ്രീത (80 കിലോ) ഇടത് വലത് കൈകളിൽ ഇരട്ടസ്വർണം നേടി. ചെറുവത്തൂർ മർച്ചന്റ്‌സ് അസോസിയേഷൻ വനിതാ വിങ് പ്രസിഡന്റാണ് പ്രീത. മാസ്റ്റേഴ്‌സ് (110 കിലോ) വിഭാഗത്തിൽ അഭിഷേക് കാസർകോട് ഇടത് വലത് കൈകളിൽ മത്സരിച്ച് രണ്ടിലും സ്വർണം നേടി. സെപ്റ്റംബറിൽ നടക്കുന്ന രാജ്യന്തര പഞ്ചഗുസ്തി മത്സരത്തിൽ മൂന്നുപേരും ഇന്ത്യയെ പ്രതിനിധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *