കാസർകോട്: ആശുപത്രിയിൽ ഡോക്ടർ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ കോളേജ് വിദ്യാർത്ഥിനി മരിച്ചു. ഹൊസങ്കടി പുളിക്കാംപുറത്ത് റോയി–റൂബി ദമ്പതികളുടെ മകൾ അലീന റോയി (20) ആണ് മരിച്ചത്. അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിലെ മൂന്നാം സെമസ്റ്റർ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർത്ഥിനിയാണ്.
വിക്കിപീഡിയ
ശ്വാസതടസ്സത്തെ തുടർന്ന് അലീനയെ അങ്ങാടിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പരിശോധിക്കുന്നതിനിടെ വിദ്യാർത്ഥിനി ഛർദ്ദിക്കുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻതന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
സഹോദരങ്ങൾ: റോബിൻ, ആൻമരിയ.
മൃതദേഹം ഉച്ചയ്ക്ക് രണ്ടു മണിയോടെ അങ്ങാടിക്കടവ് ഡോൺ ബോസ്കോ കോളേജിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഹൊസങ്കടിയിലെ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ രാവിലെ ഹൊസങ്കടി ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ നടക്കും.














Leave a Reply