അൽ മദ്റസത്തുൽ ബദ്‌രിയ റഹ്‌മത്ത് നഗർ ‘അഷ്റഖ മീലാദ് ഫെസ്റ്റ്’: ഭക്തിസാന്ദ്രമായി നബിദിന സന്ദേശ റാലി

ചെങ്കള: പ്രവാചകർ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അൽ മദ്റസത്തുൽ ബദ്‌രിയ റഹ്‌മത്ത് നഗർ സംഘടിപ്പിച്ച ‘അഷ്റഖ മീലാദ് ഫെസ്റ്റ്’ നബിദിന സന്ദേശ റാലി നാടിന് നവ്യാനുഭവമായി. റഹ്‌മത്ത് നഗറിൽ നിന്നും ആരംഭിച്ച് ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ പ്രയാണം നടത്തിയ റാലി, തിരുനബിയുടെ സ്നേഹ-സമാധാന സന്ദേശങ്ങൾ നാടെങ്ങും വിളംബരം ചെയ്തു.

ദഫിന്റെ താളമേളങ്ങളും സ്കൗട്ട് പരേഡും അകമ്പടിയേകിയ റാലിയിൽ മദ്റസയിലെ മുന്നൂറോളം വിദ്യാർത്ഥികളാണ് അണിനിരന്നത്. റാലി കടന്നുപോയ വഴികളിലെല്ലാം വിശ്വാസികൾക്ക് സുഗന്ധദ്രവ്യങ്ങളും മധുരപാനീയങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.

മഹല്ല് ഖത്തീബ് അബ്ദുസ്സലാം അസ്ഹരി കയ്യം റാലിയുടെ ഉദ്ഘാടനം നിർവഹിച്ചു. സദർ മുഅല്ലിം റംഷീദ് അർഷദി, മഹല്ല് പ്രസിഡന്റ് ഷംസുദ്ദീൻ ഹാജി, സെക്രട്ടറി അബ്ദുൽ ഗഫൂർ സ്റ്റോർ, ട്രഷറർ ഹനീഫ തങ്ങൾ, സ്വാഗതസംഘം ചെയർമാൻ ഷാഫി ചെങ്കള, കൺവീനർ ഷൗക്കത്തലി, പിടിഎ പ്രസിഡന്റ് അലി ബദ്‌രിയ, ട്രഷറർ മൊയ്തീൻ എന്നിവർ നേതൃത്വം നൽകി.

നേതാക്കളായ ഹനീഫ ചെങ്കള, എം.എം. അബ്ദുൽ ഖാദർ, ഹനീഫ പാറ, അബ്ദുറഹ്മാൻ അസ്നവി, ഹാരിസ് ദാരിമി, ഇബ്രാഹിം മദനി, ഇബ്രാഹിം ഹനീഫി, സിദ്ദീഖ് മൗലവി തുടങ്ങിയവർ സംസാരിച്ചു. ജമാഅത്ത് കമ്മിറ്റി, പിടിഎ, സ്വാഗതസംഘം ഭാരവാഹികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ റാലിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *