കാസർകോട്: വീട്ടിലെ കിടപ്പുമുറിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഡൂർ അടുക്കം ചക്കോട്ട് ഹൗസിലെ അഭിലാഷിനെ (28) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിൻ്റിങ് തൊഴിലാളിയാണ്.
കഴിഞ്ഞ നാലുദിവസമായി അഭിലാഷ് ജോലിക്ക് പോയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. വ്യാഴാഴ്ച രാവിലെ 10 മണിയായിട്ടും കിടപ്പുമുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് അഭിലാഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ആദൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മരിച്ച അഭിലാഷ് അവിവാഹിതനാണ്. അപ്പക്കുഞ്ഞിയുടെയും യശോദയുടെയും മകനാണ്. സഹോദരങ്ങൾ: അഭിഷേക്, അശ്വതി.













Leave a Reply