ആലംപാടി: എരിയ്യപ്പാടി പ്രദേശത്ത് താമസിക്കുന്ന നിർധന കുടുംബത്തിലെ അസുഖബാധിതനായ യുവാവിന് ചികിത്സാ സഹായവുമായി ആസ്‌ക് ആലംപാടി. സംഘടനയുടെ ജിസിസി കാരുണ്യവർഷ ചികിത്സാ പദ്ധതിയിൽ നിന്നുള്ള 10,000 രൂപ ധനസഹായമാണ് നൽകിയത്.
ക്ലബ്ബ് ഓഫീസിൽ വെച്ചു നടന്ന ചടങ്ങിൽ ആസ്‌ക് ജിസിസി അംഗം മുനീർ പോലീസ്, ആസ്‌ക് ജനറൽ സെക്രട്ടറി ഹവാസിന് തുക കൈമാറി. ചടങ്ങിൽ ആസ്‌ക് മുൻ പ്രസിഡന്റ് സലീം ആപാസ്, ജിസിസി അംഗം അമാനുല്ല എം.കെ എന്നിവർ സംബന്ധിച്ചു.













Leave a Reply