രോഗബാധിതനായ യുവാവിന് ചികിത്സാസഹായവുമായി ആസ്‌ക് ആലംപാടി ജി.സി.സി

ആലംപാടി: രോഗബാധ മൂലം ദുരിതത്തിലായ നിർധന കുടുംബത്തിലെ യുവാവിന് താങ്ങായി ആസ്‌ക് ആലംപാടി ജി.സി.സി. സംഘടനയുടെ ‘കാരുണ്യവർഷം’ ചികിത്സാ പദ്ധതിയിൽ ഉൾപ്പെടുത്തി പതിനായിരം രൂപയുടെ സാമ്പത്തിക സഹായമാണ് നൽകിയത്.

എർമാളത്തെ നിർധന കുടുംബത്തിലെ രോഗബാധിതനായ യുവാവിനാണ് ഈ സഹായധനം ലഭ്യമാക്കിയത്. ആലംപാടി ക്ലബ്ബ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ആസ്‌ക് ആലംപാടി ജി.സി.സി വൈസ് പ്രസിഡന്റ് ജൗഹർ ആലംപാടി, ചികിത്സാ സഹായത്തുക ആസ്‌ക് സെക്രട്ടറി ബച്ചി പെർളാക്കിന് കൈമാറി.

ചടങ്ങിൽ ജി.സി.സി ജനറൽ സെക്രട്ടറി ദാവൂദ് മിഹ്റാജ്, കമ്മിറ്റി അംഗം റാഷി നാൽത്തടുക്ക തുടങ്ങിയവർ സംബന്ധിച്ചു. പ്രവാസ ലോകത്തും നാട്ടിലും കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ആസ്‌ക് ആലംപാടി ജി.സി.സിയുടെ ഈ ഇടപെടൽ പ്രശംസനീയമാണ്.

Leave a Reply

Your email address will not be published. Required fields are marked *