സേവാ പഖ്വാഡ ക്യാമ്പയിന്‍; ആലംപാടിയില്‍ ലഹരി വിരുദ്ധ ബൈക്ക് റാലിയും വൃക്ഷത്തൈ നടലും ഒക്ടോബര്‍ 9-ന്

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ ‘സേവാ പഖ്വാഡ’ ക്യാമ്പയിന്റെ ഭാഗമായി മൈ ഭാരത് കാസര്‍കോടും ആസ്‌ക് ആലംപാടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബൈക്ക് റാലിയും വൃക്ഷത്തൈ നടീലും ഒക്ടോബര്‍ 9 വെള്ളിയാഴ്ച നടക്കും.

ഉച്ചക്ക് 1:30-ന് ആസ്‌ക് ക്ലബ്ബ് പരിസരത്ത് നിന്നാണ് റാലി ആരംഭിക്കുന്നത്. ‘ഒടുങ്ങാത്ത ലഹരി, ഒടുങ്ങുന്ന ജീവിതം’, ‘ലഹരി വിടുക ജീവിതം നേടുക’ എന്നീ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യത്തോടെ നടക്കുന്ന ബൈക്ക് റാലിയില്‍ നൂറുകണക്കിന് ക്ലബ്ബ് അംഗങ്ങളും നാട്ടുകാരും പങ്കാളികളാകും. തുടര്‍ന്ന് ക്ലബ്ബ് പരിസരത്ത് വൃക്ഷത്തൈകള്‍ നടും.

Leave a Reply

Your email address will not be published. Required fields are marked *