കാസര്‍കോട് : സ്വന്തം പിതാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ നാല് വര്‍ഷത്തിന് ശേഷം ആദൂര്‍ പൊലീസ് പിടികൂടി. അഡൂര്‍ ഗ്രാമത്തിലെ പാണ്ടി വെള്ളരിക്കയ സ്വദേശി നരേന്ദ്ര പ്രസാദിനെയാണ് ആദൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ എം. സുജിലേഷും സംഘവും അറസ്റ്റ് ചെയ്തത്. 2022 ഏപ്രില്‍ 5-ന് പുലര്‍ച്ചെ നാല് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാണ്ടി വെള്ളരിക്കയയിലെ വീട്ടില്‍ വെച്ച് 57 വയസ്സുകാരനായ ബാലകൃഷ്ണ നായിക്കിനെ മകന്‍ നരേന്ദ്ര പ്രസാദ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
സ്വന്തം പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി, പിന്നാലെ മുങ്ങി; 4 വര്‍ഷമായി ഒളിവിലായിരുന്ന പ്രതി നാട്ടിലെത്തിയതും പിടിയില്‍















Leave a Reply