പശ്ചിമേഷ്യയില്‍ താല്‍ക്കാലിക ആശ്വാസം; അഞ്ച് ദിവസത്തേക്ക് ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: അടുത്ത അഞ്ച് ദിവസത്തേക്ക് ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ രണ്ട് ദിവസമായി ഇറാനുമായി തന്റെ ഭരണകൂടം ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ‘ആഴത്തിലുള്ള ഈ ചര്‍ച്ചയ്ക്ക് പിന്നാലെ ഇറാന്റെ ഊര്‍ജ്ജോത്പാദന കേന്ദ്രത്തിങ്ങളിലേക്കും ഇറാനിയന്‍ പവര്‍ പ്ലാന്റിലേക്കുമുള്ള എല്ലാ സായുധ ആക്രമണങ്ങളും അടുത്ത അഞ്ച് ദിവസത്തേക്ക് നിര്‍ത്തിവെക്കാന്‍ യുദ്ധ വകുപ്പിനോട് നിര്‍ദേശിച്ചു’, ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു. ഇറാന്റെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ ട്രംപ് ആക്രമണത്തില്‍ നിന്ന് വിട്ടുനിന്നതായി കാബൂളിലെയും അഫ്ഗാനിസ്ഥാനിലെയും ഇറാനിയന്‍ എംബസി പ്രതികരിച്ചു.

ഇറാനെതിരായ യുഎസ് – ഇസ്രയേല്‍ ആക്രമണത്തിന്റെ ഭാഗമായി വീണ്ടും ഹോര്‍മൂസ് കടലിടുക്കിനുമേല്‍ നിര്‍ണായക നീക്കത്തിനൊരുങ്ങുകയായിരുന്നു ഇറാന്‍. ഇറാന്റെ സംഘര്‍ഷബാധിത പ്രദേശമായ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ വിദേശ കപ്പലുകള്‍ക്ക് ഇറാന്‍ 2 മില്യണ്‍ ഡോളര്‍( ഏകദേശം 18 കോടി രൂപ) തുക ഇടാക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *