കുമ്പള: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രചാരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ ഊർജിതമാക്കാനും കുമ്പളയിൽ നിന്ന് 250 പ്രതിനിധികളെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ജംഷീർ മൊഗ്രാൽ അധ്യക്ഷത വഹിച്ച ചടങ്ങ് മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് ബി.എൻ. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നിസാർ മൊഗർ സ്വാഗതം പറഞ്ഞു.
കാസർകോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഇർഷാദ് മൊഗ്രാലിനെ ചടങ്ങിൽ കുമ്പള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.എം. ഷുഹൈബ് ഉപഹാരം കൈമാറി.
മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.എം. ഷുഹൈബ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി മജീദ് പച്ചമ്പലം, ഫാറൂഖ് ചെക്ക് പോസ്റ്റ്, മുജീബ് പേരാൽ, നൗഫൽ കൊടിയമ്മ, നിസാം ചോനബാടി, താജുദ്ദീൻ കടവത്ത്, റുവൈസ് ആരിക്കാടി, നൗഷാദ് ഇസ്മായിൽ, ഷംസുദ്ദീൻ കുമ്പള, റാസിഖ് മൈമൂൻ നഗർ, ഷുഹൈദ് ചെളിയങ്കോട്, എം.ജി. നാസർ, മൊയ്തീൻ ബദ്രിയ നഗർ, മശൂഖ് ബദ്രിയ നഗർ, ഫൈസൽ കോയിപ്പാടി, നൗഫൽ കളത്തൂർ, ഹാഷിർ വളവിൽ, രിഫായി കുമ്പള, റഹീം നിരോളി, മുനീസ് പേരാൽ തുടങ്ങിയവർ സംബന്ധിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി തസ്രീഫ് കിളിരിയ നഗർ നന്ദി പറഞ്ഞു.













Leave a Reply