സർക്കാർ ഫാമുകളിലെ നിർത്തലാക്കിയ തസ്തികകളും വെട്ടിക്കുറച്ച ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണം: ബി.എം.എസ്

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ഫാമുകളിൽ നിലവിലുണ്ടായിരുന്ന തസ്തികകളും ജീവനക്കാർക്ക് നിഷേധിച്ച ആനുകൂല്യങ്ങളും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്) സംസ്ഥാന ഫാം മസ്ദൂർ കൺവെൻഷൻ ആവശ്യപ്പെട്ടു. എറണാകുളം ചിറ്റൂർ റോഡിലുള്ള ബി.എം.എസ് സംസ്ഥാന കാര്യാലയത്തിലാണ് കൺവെൻഷൻ നടന്നത്.

സംസ്ഥാനത്തെ വിവിധ സർക്കാർ ഫാമുകളിലായി ആകെയുള്ള 3,471 തൊഴിലാളികളിൽ 2,043 പേർ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നത്. ബാക്കി വരുന്ന 1,028 ഒഴിവുകൾ നികത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനുപുറമെ, 20-ൽ നിന്ന് 15 ആയി വെട്ടിക്കുറച്ച കാഷ്വൽ ലീവ് പഴയപടി പുനഃസ്ഥാപിക്കുക, ലീവ് സറണ്ടർ ഉൾപ്പെടെ റദ്ദാക്കിയ ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങളും കൺവെൻഷനിൽ ഉന്നയിച്ചു.

കെ. കേശവന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ ബി.എം.എസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഖജാൻജി സിബി വർഗീസ്, സംസ്ഥാന സമിതി അംഗം ബി. വിജയൻ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ: യോഗത്തിൽ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.

  • ജനറൽ കൺവീനർ: വിൽസൺ മാത്യു
  • കൺവീനർമാർ: പുരുഷോത്തമൻ കെ. (കാസർഗോഡ്), ലീല ഇ.പി. (പാലക്കാട്), രാജൻ എൻ.വി. (മലപ്പുറം), ഷിനോ എ.വി. (കോട്ടയം)
  • രക്ഷാധികാരി: കെ. കേശവൻ
  • ബി.എം.എസ് പ്രഭാരി: ബി. വിജയൻ

ഇവർക്ക് പുറമെ 14 അംഗ സംസ്ഥാന സമിതിയെയും കൺവെൻഷനിൽ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *