കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അഡീഷനല്‍ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. പൊലീസ് കേസെടുത്തതിനെ തുടര്‍ന്നാണ് അഡീഷനല്‍ ജഡ്ജി മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. അറസ്റ്റ് ചെയ്യുന്നതെന്തിനാണെന്നും അന്വേഷണവുമായി സഹരിക്കുന്നുണ്ടല്ലോ എന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ദിവസം അഡീഷനല്‍ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകന്‍ കാറുമായി പുറത്തുപോയത് തന്റെ അറിവോടെയല്ലെന്ന മൊഴി ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിലും അഡിഷനല്‍ ജഡ്ജി ആവര്‍ത്തിച്ചു. അപകടമുണ്ടാക്കിയ കാറോടിച്ച പതിനേഴുകാരന്റെ പിതാവും കാറുടമയുമായ അഡിഷനല്‍ ജഡ്ജിയെ പൊലീസ് ക്ലബിലേക്കു വിളിച്ചുവരുത്തിയാണു ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ 11ന് ഹാജരാകാന്‍ ജഡ്ജിയോടു നിര്‍ദേശിച്ചിട്ടുണ്ട്.















Leave a Reply