കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ വിവിധ വാർഡുകളിൽ നിലവിലുള്ള ആശാ വർക്കർമാരുടെ ഒഴിവുകളിലേക്ക് യോഗ്യരായ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വാർഡ് 20, 27, 33, 37, 41 എന്നിവിടങ്ങളിലേക്കാണ് നിയമനം നടത്തുന്നത്.
യോഗ്യതകളും മാനദണ്ഡങ്ങളും:
- അപേക്ഷകർ അതത് വാർഡുകളിലെ സ്ഥിരതാമസക്കാരായ വിവാഹിതരായ വനിതകളായിരിക്കണം.
- പ്രായപരിധി: 25-നും 45-നും ഇടയിൽ.
- വിദ്യാഭ്യാസ യോഗ്യത: പത്താം തരം (SSLC).
- നേതൃപാടവവും മികച്ച ആശയവിനിമയ ശേഷിയും വിവേചനരഹിതമായി സമൂഹത്തിൽ പ്രവർത്തിക്കാൻ താല്പര്യവുമുള്ളവരായിരിക്കണം.
നിശ്ചിത യോഗ്യതയുള്ളവർ തയ്യാറാക്കിയ അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഒക്ടോബർ 5-ന് വൈകുന്നേരം 4 മണിക്ക് മുൻപായി കാഞ്ഞങ്ങാട് നഗരസഭാ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.














Leave a Reply