സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ നേട്ടം: മുഹമ്മദ് ഫനാന് കവാൻസിന്റെ സ്നേഹാദരം

കാസർകോട്: എറണാകുളത്ത് വെച്ച് നടന്ന കേരള സ്റ്റേറ്റ് ജൂഡോ ചാമ്പ്യൻഷിപ്പിൽ അണ്ടർ-45 വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ മുഹമ്മദ് ഫനാന് കവാൻസിന്റെ ആഭിമുഖ്യത്തിൽ ഊഷ്മള സ്വീകരണം നൽകി. സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നാടിന് അഭിമാനമായി മാറിയ പ്രതിഭയെ ചടങ്ങിൽ വെച്ച് പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു.

ഫൈസൽ മോഹർബി – റൈമ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഫനാൻ. ഗ്രീൻവുഡ് പബ്ലിക് സ്കൂൾ വിദ്യാർത്ഥിയായ ഫനാൻ ചെറുപ്രായത്തിൽ തന്നെ കായികരംഗത്ത് ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചു വരുന്നത്.

സ്വീകരണ ചടങ്ങിൽ കവാൻസ് അംഗങ്ങളായ ഷാജിബ് ഗ്രീൻയാർഡ്, സംസീർ കോട്ടിക്കുളം, ഷെഫീഖ് മെട്രോ, റജ്യാസ്, ഹാരിസ് കൊക്കോ, സബീർ മൈക്കിൾ എന്നിവർ പങ്കെടുത്തു. ദേശീയ തലത്തിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഫനാന് സാധിക്കട്ടെ എന്ന് ആശംസിച്ച അംഗങ്ങൾ, തുടർ കായിക മുന്നേറ്റങ്ങൾക്കായി എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *