കാഞ്ഞങ്ങാട്: പടന്നക്കാട് കരുവളത്ത് യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരുവളത്തെ കനകാലയത്തിൽ ടി.കെ റോഷിൻ (31) ആണ് മരിച്ചത്.
ബുധനാഴ്‌ച രാത്രി 11 മണിയോടെ വീടിൻ്റെ ഹാളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തിൽ ഹൊസ്‌ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കരുവളത്തെ ടി.കെ രാമകൃഷ്‌ണൻ്റെയും സുകേശിനിയുടെയും മകനാണ് മരിച്ച റോഷിൻ.
സഹോദരങ്ങൾ: ഋഷികേശ്, റോഷിദ്, സാക്ഷി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾ അനുഭവപ്പെടുമ്പോൾ കൗൺസിലിംഗിനും സഹായത്തിനുമായി ദിശ ഹെൽപ്പ്‌ലൈൻ നമ്പറുകളായ 1056, 0471-2552056 എന്നിവയിൽ ബന്ധപ്പെടുക).














Leave a Reply