കാസർകോട്: കേരള വാട്ടർ അതോറിറ്റിയുടെ ബാവിക്കര ഇൻടേക്ക് വെൽ 700 mm പമ്പിംഗ് മെയിൻ പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കാസർകോട് നഗരസഭ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും. സെപ്റ്റംബർ 25, 26 തീയതികളിലാണ് ജലവിതരണം മുടങ്ങുകയെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
ജലവിതരണം തടസ്സപ്പെടുന്ന പ്രദേശങ്ങൾ:
- കാസർകോട് മുനിസിപ്പാലിറ്റി
- മധൂർ ഗ്രാമപഞ്ചായത്ത്
- മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്
- മുളിയാർ ഗ്രാമപഞ്ചായത്ത്
- ചെങ്കള ഗ്രാമപഞ്ചായത്ത്
- കുമ്പള ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങൾ
അറ്റകുറ്റപ്പണികൾ നടക്കുന്ന ദിവസങ്ങളിൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജലം മിതമായി ഉപയോഗിച്ച് വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്നും കാസർകോട് ഡബ്ല്യു.എസ്.പി. (W.S.P.) സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വാട്ടർ അതോറിറ്റിയുടെ 04994-255544 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.














Leave a Reply