കല്ലക്കട്ടയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

കാസർകോട്: ജില്ലയിലെ കല്ലക്കട്ടയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഓട്ടോ ഡ്രൈവർ ദാമോദരൻ (60), യാത്രക്കാരായ രാജേശ്വരി, അഞ്ജലി എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ടെത്തിയ ടൊയോട്ട ഹൈറൈഡർ കാറും ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്.

കൂട്ടിയിടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന ഓട്ടോയ്ക്കുള്ളിൽ ഡ്രൈവർ ദാമോദരൻ ചോര വാർന്ന നിലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ തന്നെ കാസർകോട് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. വാഹനത്തിന്റെ ഭാഗങ്ങൾ വെട്ടിപ്പൊളിച്ചാണ് അവശനിലയിലായ ദാമോദരനെ പുറത്തെടുത്തത്. തുടർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാസർകോട് അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ഓഫീസർ സുകു വർഗീസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. സേനാംഗങ്ങളായ സിറാജ്, പ്രജിത്ത്, അനന്തു, അഭിനന്ദ്, രമേഷ്, ജൂബിൽ, അശ്വിൻ, സുഭാഷ്, ശ്രീജിത്ത്, ജിതിൻ, സോബിൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *