പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം: മധൂർ സിദ്ധിവിനായക ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും ഉദയാസ്തമയ പൂജയും നടത്തി

കാസർഗോഡ്: പൊതുപ്രവർത്തന രംഗത്ത് 25 വർഷങ്ങൾ പിന്നിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കാസർഗോഡ് മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും ഉദയാസ്തമയ പൂജയും നടത്തി. ബിജെപി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൂജകൾ സംഘടിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ ആയുരാരോഗ്യ സൗഖ്യത്തിനും ദീർഘായുസ്സിനുമായിട്ടാണ് പ്രാർത്ഥനയും വിശേഷാൽ വഴിപാടുകളും നടത്തിയത്. ബിജെപി ജില്ലാ നേതാക്കളും നിരവധി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. മോദിയുടെ ജന്മദിനം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സവിശേഷ സേവന പ്രവർത്തനങ്ങളോടെയാണ് പാർട്ടി പ്രവർത്തകർ ആഘോഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *