കാസർകോട്: കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃതമായി പുഴയിൽ നിന്ന് മണൽ വാരി കടത്താനുള്ള ശ്രമം പൊലീസ് പിടികൂടി. കിദുർ, മയിരളത്ത് ഉളുവാർ പുഴയിൽ നിന്ന് മണൽ കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ നെക്രാജെ, നെല്ലിക്കട്ട, സാലത്തടുക്ക സ്വദേശി മുഹമ്മദ് സാബിത്ത് (22) അറസ്റ്റിലായി. കുമ്പള എസ്.ഐ കെ.പി. ഗണേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഉളുവാർ പുഴയിൽ നിന്ന് വ്യാപകമായി മണൽ വാരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്ത് നടത്തിയ മിന്നൽ പരിശോധനയിലാണ് ലോറിയും പ്രതിയും പിടിയിലായത്. സംഭവത്തിൽ ടിപ്പർ ലോറിയുടെ ഉടമയ്ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കേരള നദീതട സംരക്ഷണ നിയമപ്രകാരമാണ് (Kerala Protection of River Banks and Regulation of Removal of Sand Act) പൊലീസ് നടപടി സ്വീകരിച്ചത്.













Leave a Reply