കേരള സുന്നി ജമാഅത്ത് മീലാദ് ക്യാംപയിൻ: കാസർകോട് ജില്ലാതല സംഗമം സംഘടിപ്പിച്ചു

തൃക്കരിപ്പൂർ: കേരള സുന്നി ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ‘മാനവികത: തിരുനബിയാണ് മാനദണ്ഡം’ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന മീലാദ് ക്യാംപയിന്റെ കാസർകോട് ജില്ലാതല സംഗമം മണിയനോടിയിൽ നടന്നു. മൗലിദ് പാരായണത്തോടെ തുടക്കം കുറിച്ച സംഗമം സൈതലവി ലത്തീഫി പൂച്ചക്കാട് ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ സി.പി അബ്ദുല്ലാഹ് സഅദി മുഖ്യ വിഷയാവതരണം നടത്തി. ഒരു വിശ്വാസി ഇസ്‌ലാം നിഷ്കർഷിക്കുന്ന കടമകളും ബാധ്യതകളും കൃത്യമായി ജീവിതത്തിൽ പകർത്തിയാൽ തന്നെ ഉന്നതമായ മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സയ്യിദ് അബ്ദുൽ ഖഹ്ഹാർ തങ്ങൾ മാവിലാടം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ ഫവാസ് വഹബി സ്വാഗതവും വാഹിദ് വഹബി നന്ദിയും രേഖപ്പെടുത്തി. വിവിധ സംഘടനാ നേതാക്കളും പ്രവർത്തകരും സംഗമത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *