ചെർക്കള സെക്ഷനിൽ സെപ്റ്റംബർ 17 വരെ വൈദ്യുതി നിയന്ത്രണം; സമയക്രമം അറിയാം

കാസർകോട്: അറ്റകുറ്റപ്പണികളുടെയും ലോഡ് മാനേജ്‌മെന്റിന്റെയും ഭാഗമായി കെ.എസ്.ഇ.ബി ചെർക്കള ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിവിധ ഫീഡറുകളിൽ സെപ്റ്റംബർ 10 മുതൽ 17 വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരങ്ങളിലും രാത്രിയിലുമായി ഓരോ പ്രദേശത്തും ഏകദേശം 25 മിനിറ്റ് വീതമാണ് വൈദ്യുതി വിതരണം തടസ്സപ്പെടുകയെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

വൈദ്യുതി തടസ്സപ്പെടുന്ന സമയക്രമവും ഫീഡറുകളും ചുവടെ നൽകുന്നു:

ഷെഡ്യൂൾ 1 (വൈകുന്നേരം):

  • വൈകിട്ട് 6:45 ന്: ചെർക്കള ഫീഡർ, കാനത്തൂർ ഫീഡർ, ചാല ഫീഡർ.
  • വൈകിട്ട് 7:10 ന്: എരിഞ്ഞിപ്പുഴ ഫീഡർ, ബോവിക്കാനം ഫീഡർ, എടനീർ ഫീഡർ.
  • വൈകിട്ട് 7:35 ന്: മുള്ളേരിയ ഫീഡർ.
  • രാത്രി 8:00 മണിക്ക്: ചെമ്മനാട് ഫീഡർ.
  • രാത്രി 8:25 ന്: ബദിയഡുക്ക ഫീഡർ.

ഷെഡ്യൂൾ 2 (രാത്രി):

  • രാത്രി 9:40 ന്: ചെർക്കള ഫീഡർ, കാനത്തൂർ ഫീഡർ, ചാല ഫീഡർ.
  • രാത്രി 10:05 ന്: എടനീർ ഫീഡർ, എരിഞ്ഞിപ്പുഴ ഫീഡർ, ബോവിക്കാനം ഫീഡർ.
  • രാത്രി 10:30 ന്: മുള്ളേരിയ ഫീഡർ.
  • രാത്രി 10:55 ന്: ചെമ്മനാട് ഫീഡർ.
  • രാത്രി 11:20 ന്: ബദിയഡുക്ക ഫീഡർ.

നിശ്ചിത സമയക്രമം മുൻകൂട്ടി മനസ്സിലാക്കി ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരക്ഷ മുൻനിർത്തി ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഓഫ് ചെയ്തിടണമെന്നും കെ.എസ്.ഇ.ബി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ചെർക്കള ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുമായോ 1912 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *