കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ നായന്മാർമൂല വരെ സർവീസ് റോഡ് വൺവേയാക്കാൻ നീക്കം

കാസർകോട്: ദേശീയപാതയിലെ പുതിയ ബസ് സ്റ്റാൻഡ് മുതൽ നായന്മാർമൂല വരെയുള്ള സർവീസ് റോഡിൽ ഗതാഗതം വൺവേയാക്കാൻ ആലോചന. നഗരപരിധിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് നടപടി. മുനിസിപ്പൽ ട്രാഫിക് റെഗുലേഷൻ കമ്മിറ്റി ഇതുസംബന്ധിച്ച ശുപാർശ ജില്ലാ ട്രാഫിക് അതോറിറ്റിക്ക് കൈമാറി. ജില്ലാ സമിതിയുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ നിയന്ത്രണം പ്രാബല്യത്തിൽ വരും.

നിലവിൽ ഈ സർവീസ് റോഡിലൂടെ ഇരുദിശകളിലേക്കും വാഹനങ്ങൾക്ക് സഞ്ചരിക്കാൻ അനുമതിയുണ്ട്. എന്നാൽ നഗരത്തിലെ പ്രധാന വാണിജ്യ മേഖലയായതിനാൽ ഇരുവശത്തുനിന്നും ഒരേസമയം വാഹനങ്ങൾ എത്തുമ്പോൾ വൻ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കാൽനടയാത്രക്കാർക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന മുനിസിപ്പൽ ട്രാഫിക് റെഗുലേഷൻ കമ്മിറ്റി യോഗത്തിലാണ് ഈ നിർദേശം ഉയർന്നുവന്നത്. യോഗതീരുമാനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ നഗരത്തിലെ പ്രധാന റോഡുകൾ നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വൺവേ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ഈ പാതയിലെ ഗതാഗതക്കുരുക്കിന് വലിയൊരു പരിധി വരെ ആശ്വാസമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *