ഷിറിയ പുഴയിൽ കാണാതായ ഇബ്രാഹിമിന്റെ വീട് ഫിഷറീസ് മന്ത്രി സന്ദർശിച്ചു

കുമ്പള: ഷിറിയ പുഴയിൽ അപകടത്തിൽപെട്ട് കാണാതായ ആരിക്കാടി കടവത്ത് സ്വദേശി ഇബ്രാഹിമിന്റെ വസതി ബഹുമാനപ്പെട്ട ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ. വി.ഇ. അബ്ദുൾ ഗഫൂർ സന്ദർശിച്ചു. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അപകടത്തിൽ മനംനൊന്ത് കഴിയുന്ന കുടുംബാംഗങ്ങളെ നേരിൽക്കണ്ട് ആശ്വസിപ്പിച്ച ഇരുവരും, കാണാതായ ഇബ്രാഹിമിനായുള്ള തിരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

നിലവിൽ മഞ്ചേശ്വരം, നീലേശ്വരം എന്നിവിടങ്ങളിൽ നിന്ന് എത്തിച്ച രക്ഷാബോട്ടുകൾ ഉപയോഗിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. തീരദേശ പോലീസ്, മത്സ്യത്തൊഴിലാളികൾ, മുങ്ങൽ വിദഗ്ധർ എന്നിവർ സംയുക്തമായാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. കാണാതായ ആളെ എത്രയും വേഗം കണ്ടെത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *