സി.എച്ച് സെന്ററിന് കൈത്താങ്ങ്: ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി 10 ലക്ഷം രൂപ കൈമാറി

കാസർകോട്: ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകാപരമായ സേവനങ്ങൾ നടത്തുന്ന കാസർകോട് സി.എച്ച് സെന്ററിന് കൈത്താങ്ങായി ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി. വിശുദ്ധ റമളാൻ മാസത്തിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികൾ വഴിയും നേരിട്ടും സ്വരൂപിച്ച പത്ത് ലക്ഷം രൂപ സി.എച്ച് സെന്റർ ഭാരവാഹികൾക്ക് കൈമാറി.

നിർധനരായ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ഉൾപ്പെടെ ആശ്വാസകരമായ നിരവധി ജനക്ഷേമ പദ്ധതികളാണ് സി.എച്ച് സെന്റർ നടത്തിവരുന്നത്. സാമ്പത്തിക പ്രതിസന്ധികളില്ലാതെ ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി വർഷങ്ങളായി നിരന്തര പിന്തുണ നൽകിവരുന്നുണ്ട്. റമളാനിൽ സമാഹരിച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തന്നെ വിനിയോഗിക്കുന്നതിലൂടെ പ്രവാസി സമൂഹത്തിന്റെ മാതൃകാപരമായ സാമൂഹിക പ്രതിബദ്ധതയാണ് വീണ്ടും തെളിയുന്നതെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.

തളങ്കര വെൽഫിറ്റ് മാനറിൽ നടന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറി യഹിയ തളങ്കര അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഹസ്‌കർ ചൂരി സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. സി.എച്ച് സെന്റർ വർക്കിംഗ് ചെയർമാൻ അബ്‌ദുൾ കരീം സിറ്റിഗോൾഡ് ഫണ്ട് ഏറ്റുവാങ്ങി.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ എം.എൽ.എ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.എ നെല്ലിക്കുന്ന്, ജില്ലാ ഭാരവാഹികളായ എ.എം കടവത്ത്, എം. അബ്ബാസ്, ഹാരിസ് ചൂരി, മണ്ഡലം പ്രസിഡൻ്റ് മാഹിൻ കേളോട്ട് എന്നിവർ പങ്കെടുത്തു.

കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, അബ്‌ദുല്ല ആറങ്ങാടി, ജില്ലാ ജനറൽ സെക്രട്ടറി ടി.ആർ ഹനീഫ, അഷ്‌റഫ് എടനീർ, അസീസ് കളത്തൂർ, അൻസാഫ് കുന്നിൽ, മുത്തലിബ് പാറക്കെട്ട്, കെ.ബി കുഞ്ഞാമു, ഹാഷിം കടവത്ത്, നാസർ ചായിൻ്റടി, എസ് മുഹമ്മദ്, അൻവർ ചേരങ്കൈ, ജലീൽ കോയ, എരിയാൽ മുഹമ്മദ് കുഞ്ഞി, കെ.എം അബ്‌ദുൾ റഹ്‌മാൻ, ഇബ്രാഹിം ബേരിക്ക, ബഷീർ പാറപ്പള്ളി, കെ.എം ബഷീർ, ജലീൽ എരുതുംകടവ്, കെ.എം ഹനീഫ്, ഉപ്പി കല്ലങ്കൈ, സഫ്‌വാൻ അണങ്കൂർ, സർഫ്രാസ് പട്ടേൽ, അൻവർ പള്ളം, ജലാൽ കുന്നിൽ, ഷാഫി ഷാർജ, ജലാൽ തായൽ, മജീദ് കോളിയാട്, ഇഖ്‌ബാൽ ചേരൂർ, സിദ്ധീഖ് ബേക്കൽ, ഹനീഫ കട്ടക്കാൽ, അനസ് എതൃത്തോട്, ഹാഷിർ മൊയ്തീൻ, എം.എ നജീബ്, നാഫി ചാല, ശിഹാബ് പുണ്ടൂർ, സിനാൻ ചെങ്കള, അബ്ബാസ് മൊഗർ, കലന്തർ ഷാഫി, അനസ് കണ്ടത്തിൽ, പൈച്ചു ചെർക്കള, മൂസ ബാസിത്, റഹ്‌മാൻ പടിഞ്ഞാർ, മൊയ്തു അറഫ, ഖലീൽ ഷെയ്ഖ്, സാലി ബേർക്ക, സുൽവാൻ ചെമ്മനാട്, ഹാഷിം ബംബ്രാണി, താഹ തങ്ങൾ, സജീർ ബെദിര, സിയാൻ തളങ്കര, എൻ.എ താഹിർ, ഷബീർ കിഴൂർ, മുനീർ പള്ളിപ്പുറം, ഹസ്സൻ പതിക്കുന്നിൽ തുടങ്ങിയവർ സംബന്ധിച്ചു. കെ.എം.സി.സി മണ്ഡലം വൈസ് പ്രസിഡൻ്റ് സുഹൈൽ കോപ്പ നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *