ആലംപാടി: ഉന്നത പഠനത്തിന് സാമ്പത്തിക പ്രയാസം നേരിടുന്ന നിർധന കുടുംബത്തിലെ വിദ്യാർത്ഥിനിക്ക് തുണയായി ആസ്ക് ആലംപാടി. വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ആസ്ക് ജിസിസി കമ്മിറ്റി നടപ്പിലാക്കുന്ന ‘കാരുണ്യവർഷം’ പദ്ധതിയിലൂടെയാണ് വിദ്യാർത്ഥിനിയുടെ പഠനച്ചെലവിലേക്കായി പതിനായിരം രൂപ സഹായം അനുവദിച്ചത്.
ആസ്ക് ക്ലബ്ബിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ വെച്ച് ആസ്ക് ജിസിസി പ്രസിഡന്റ് മുഹമ്മദ് ആലംപാടിയിൽ നിന്നും ആസ്ക് ജനറൽ സെക്രട്ടറി ഹവാസ് സഹായധനം ഏറ്റുവാങ്ങി.
ചടങ്ങിൽ ആസ്ക് വൈസ് പ്രസിഡന്റ് ഷിഹാബ് സി.എം, കമ്മിറ്റി അംഗം മെഹറൂഫ് മേനത്ത് എന്നിവർ സംബന്ധിച്ചു. പ്രദേശത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിനും നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്നതിനുമായി ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സംഘടന മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.












Leave a Reply