കുറ്റിക്കോൽ: സി.പി.ഐ കുറ്റിക്കോൽ ലോക്കൽ കമ്മിറ്റിയംഗവും നാടക നടനുമായ ഞെരു ചെറിയകയത്തെ എൻ.ടി. അശോകനെ (49) സ്വന്തം ഹോട്ടലിൻ്റെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വർഷങ്ങളായി കുറ്റിക്കോലിൽ ചെറിയ രീതിയിൽ ഹോട്ടൽ നടത്തിവരികയായിരുന്നു അശോകൻ. പതിവുപോലെ ഇന്ന് രാവിലെ വീട്ടിൽനിന്നും കടയിലേക്ക് പോയതായിരുന്നു. രാവിലെ ചായ കുടിക്കാനെത്തിയ ആളാണ് അശോകനെ അടുക്കളയിൽ തൂങ്ങിയ നിലയിൽ കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഉടൻ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല.
നാടക നടനായും കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അശോകൻ്റെ അപ്രതീക്ഷിത വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. സംഭവത്തിൽ ബേഡകം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാരായണിയാണ് മാതാവ്. ഭാര്യ: സജിത. മക്കൾ: ഉത്തര (വിദ്യാർത്ഥിനി, കുറ്റിക്കോൽ ഗവ. ഹൈസ്കൂൾ), അക്ഷര (വിദ്യാർത്ഥിനി, എ.യു.പി സ്കൂൾ കുറ്റിക്കോൽ). എൻ.ടി. വിജയൻ, രമണി, ബേബി എന്നിവർ സഹോദരങ്ങളാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പർ: 1056, ദിശ: 0471-2552056, ടെലി-മാനസ്: 14416)












Leave a Reply