ബി.എം.എസ് മുള്ളേരിയ മേഖലാ സമ്മേളനം: പുതിയ പ്രസിഡന്റായി എം. കെ. രാഘവനെയും സെക്രട്ടറിയായി ആനന്ദ സി. എച്ചിനെയും തിരഞ്ഞെടുത്തു

മുള്ളേരിയ: തൊഴിലാളികൾക്ക് അർഹതപ്പെട്ട ക്ഷേമനിധി ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് ബി.എം.എസ് മുള്ളേരിയ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ചുമട്ടുതൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരായ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വർഷങ്ങളോളം തടഞ്ഞുവെക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. സർക്കാരിന്റെയും ക്ഷേമ ബോർഡ് ഉദ്യോഗസ്ഥരുടെയും ഇത്തരം തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും അർഹമായ ആനുകൂല്യങ്ങൾ ഉടനടി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സമ്മേളനം ബി.എം.എസ് സംസ്ഥാന സമിതി അംഗം ടി. കൃഷ്ണൻ കേളോത്ത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ആനന്ദ സി. എച്ച്. അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ഭാസ്കരൻ പൊയിനാച്ചി, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ എം. കെ. രാഘവൻ, ഭാർഗവി പാണ്ടി, കാസർകോട് മേഖലാ സെക്രട്ടറി ബാബുമോൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മേഖലാ സെക്രട്ടറി സദാശിവൻ പ്രവർത്തന റിപ്പോർട്ടും രാമകൃഷ്ണ പൊടിപ്പള്ള സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ലീലാകൃഷ്ണൻ സംഘടന തിരഞ്ഞെടുപ്പും സമാരോപ് പ്രഭാഷണവും നിർവഹിച്ചു. സദാശിവൻ സ്വാഗതവും പ്രകാശൻ മുളിയാർ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ:

  • പ്രസിഡന്റ്: എം. കെ. രാഘവൻ
  • സെക്രട്ടറി: ആനന്ദ സി. എച്ച്.
  • ട്രഷറർ: വിനോദ് സി. എച്ച്.

Leave a Reply

Your email address will not be published. Required fields are marked *