കാസർകോട് സ്വദേശിനിയായ നഴ്‌സ്‌ റിയാദിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ

റിയാദ്: കാസർകോട് ജില്ലയിലെ പരപ്പ ബിരിക്കുളം സ്വദേശിനിയായ മലയാളി നഴ്സ് റിയാദിൽ മരിച്ചു. ബിരിക്കുളം കരിപ്പടക്കത്ത് പരേതനായ മധുവിന്റെയും സീതയുടെയും മകൾ ചിപ്പി രതീഷ് (35) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.

സൗത്ത് ആഫ്രിക്കയിൽ ജോലി ചെയ്യുന്ന രതീഷാണ് ഭർത്താവ്. മരണവിവരമറിഞ്ഞ് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. മക്കൾ: അനുനന്ദ കെ. രതീഷ് (പ്ലസ് വൺ വിദ്യാർഥിനി), ദിവ്യ രതീഷ് (മൂന്നാം ക്ലാസ് വിദ്യാർഥിനി).

ചിപ്പിയുടെ മരണത്തിൽ പ്രവാസി സമൂഹവും സഹപ്രവർത്തകരും അനുശോചനം അറിയിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *