തൊഴിലുറപ്പ് ജോലി ഉടൻ പുനരാരംഭിക്കണം; കേന്ദ്രം പ്രഖ്യാപിച്ച 125 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കണം: ബിഎംഎസ് താലൂക്ക് ഓഫീസ് മാർച്ച് നടത്തി

കാസർകോട്: തൊഴിലുറപ്പ് പദ്ധതിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന സംസ്ഥാന സർക്കാരിനെതിരെയും, തൊഴിലുറപ്പ് പദ്ധതി ഉടൻ പുനരാരംഭിച്ച് കേന്ദ്രസർക്കാർ നിശ്ചയിച്ച 125 തൊഴിൽ ദിനങ്ങൾ തൊഴിലാളികൾക്ക് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടും കാസർകോട് താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കാസർകോട് ജില്ലാ തൊഴിലുറപ്പ് മസ്ദൂർ സംഘിന്റെ (ബിഎംഎസ്) നേതൃത്വത്തിലായിരുന്നു സമരം.

ജില്ലാ തൊഴിലുറപ്പ് മസ്ദൂർ സംഘ് ജില്ലാ അധ്യക്ഷൻ ഹരീഷ് കുതിരപ്പാടിയുടെ അധ്യക്ഷതയിൽ ചേർന്ന ധർണ ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. ബാബു ഉദ്ഘാടനം ചെയ്തു. തൊഴിൽ മേഖലയിലെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.

പരിപാടിയിൽ ബിഎംഎസ് സംസ്ഥാന സമിതി അംഗം കൃഷ്ണൻ കേളോത്ത്, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി. ദിനേശ് ബംബ്രാണ, ഗുരുദാസ് ചേനക്കോട്, യശ്വന്തി ബെജ്ജ, വൈസ് പ്രസിഡന്റ് ഗീത ബാലകൃഷ്ണൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.

മധൂർ മേഖല സെക്രട്ടറി ശ്രീധരൻ ചേനക്കോട്, ഉദുമ മേഖല സെക്രട്ടറി കുഞ്ഞിക്കണ്ണൻ അരയാലിങ്കൽ, രഞ്ജിത് ചെർക്കള, മനോജ് ജെ.പി നഗർ, ഗണേഷ് മന്നിപ്പാടി, ഉമ കസബ കടപ്പുറം, ഭവ്യ ഗുരുദാസ്, അരുന്ധതി കസബ കടപ്പുറം, ശാന്തകുമാരി, സദാശിവ മൊഗ്രാൽ തുടങ്ങിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

കാസർകോട് ജില്ലാ തൊഴിലുറപ്പ് മസ്ദൂർ സംഘ് ജില്ലാ സെക്രട്ടറി മിനി ശ്രീനിവാസൻ സ്വാഗതവും ബിഎംഎസ് കാസർകോട് മേഖല സെക്രട്ടറി ബാബുമോൻ ചെങ്കള നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *