കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ കാലിക്കടവിൽ നിന്ന് 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യപ്രതികളിൽ ഒരാൾ കൂടി പൊലീസ് വലയിലായി. ഉത്തർപ്രദേശ് ആഗ്ര സ്വദേശി വിഷ്ണുകുമാർ (26) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നാണ് അതിസാഹസികമായി ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി ഉയർന്നു.
ഹോസ്ദുർഗ് സബ് ഇൻസ്പെക്ടർ നീതു തച്ചഞ്ചേരി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എ. സനീഷ് കുമാർ, കെ.ടി. അനിൽ, ജ്യോതിഷ്, സിപിഒ ജയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഇൻഡോറിലെത്തി കസ്റ്റഡിയിലെടുത്തത്.
ജില്ലാ പൊലീസ് മേധാവി നിധിൻ രാജിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള 17 അംഗ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) ആണ് കേസിൽ സമഗ്രമായ അന്വേഷണം നടത്തുന്നത്. ലഹരിക്കടത്ത് ശൃംഖലയിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനുള്ള ഊർജിതമായ ശ്രമത്തിലാണ് അന്വേഷണസംഘം.












Leave a Reply