ഗംഗാനദിയില്‍ ബോട്ടില്‍ ഇഫ്താര്‍ വിരുന്ന് നടത്തി ബിരിയാണി കഴിച്ചു, 14 പേര്‍ അറസ്റ്റില്‍

വാരണാസി: ഗംഗാനദിയില്‍ ബോട്ടില്‍ ഇഫ്താര്‍ നടത്തി ബിരിയാണി കഴിച്ച 14പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടി. ബിജെപി യുവമോര്‍ച്ച നേതാവ് രജത്ത് ജയ്സ്വാളിന്റെ പരാതിയിലാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *