കാസർകോട്: ഇച്ചിലംകോട് ചിത്തൂരിൽ മുൻ പ്രവാസിയായ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിത്തൂർ സ്വദേശി അബ്ദുൽ സലീം (33) ആണ് മരിച്ചത്.
മാതാവ് ഹാത്തിക്കയ്ക്കൊപ്പം മാത്രമാണ് സലീം വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ മാതാവ് അടുത്തുള്ള മകളുടെ വീട്ടിലേക്ക് പോയിരുന്നു. രാത്രി സലീം മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ അയൽവാസികളാണ് വീടിന്റെ ഹാളിൽ യുവാവിനെ തൂങ്ങിയ നിലയിൽ കണ്ടത്.
വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുറച്ചുകാലം ഗൾഫിലും മുംബൈയിലും ജോലി ചെയ്തിരുന്ന സലീം പിന്നീട് നാട്ടിൽ തുടരുകയായിരുന്നു. പരേതനായ കുഞ്ഞിപ്പള്ളിയാണ് പിതാവ്.
- മാതാവ്: ഹാത്തിക്ക.
- സഹോദരിമാർ: സൈനബ, ഫാത്തിമ, മിസ്രിയ, ആബിദ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങൾ അനുഭവപ്പെടുമ്പോൾ വിദഗ്ദ്ധരുടെ സഹായം തേടുക. ദിശ ഹെൽപ്പ് ലൈൻ നമ്പർ: 1056, 0471-2552056)












Leave a Reply