നാലാം ദിവസത്തെ പോരാട്ടത്തില്‍ യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ മരിച്ചവരുടെ എണ്ണം 1,045 ആയി ഉയര്‍ന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെയും ഫീല്‍ഡ് മോണിറ്ററിംഗ് റിപ്പോര്‍ട്ടുകളെയും ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. തങ്ങളുടെ അവസാന ശ്വാസം വരെയും പോരാടുമെന്ന് ഐആര്‍ജിസി പറഞ്ഞു.
ഇറാന്റെ തിരിച്ചടിയില്‍ ഇസ്രയേല്‍ സൈന്യത്തില്‍ 680 ലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാന്‍ വ്യോമമേഖലയുടെ നിയന്ത്രണം അമേരിക്കക്കും ഇസ്രയേലിനും ഉടന്‍ ലഭിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ സൈന്യം ഉടന്‍ എത്തും. ആക്രമണം അമേരിക്കയും ഇസ്രയേലും ആരംഭിച്ചിട്ടേയുള്ളൂവെന്നും ഗ്രാവിറ്റി ബോംബുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നുമാണ് ഹെ?ഗ്‌സെത്തിന്റെ പ്രതികരണം.
അതേസമയം, മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യുകെ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി സ്റ്റാര്‍മര്‍. ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് സ്റ്റാര്‍മര്‍ ഇക്കാര്യം പറഞ്ഞത്. എഫ് -35 യുദ്ധിവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക സന്നാഹങ്ങള്‍ മേഖലയില്‍ വിന്യസിക്കുന്നത് സംബന്ധിച്ച് യുഎസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.
ഇറാനില്‍ മരണം 1,045 ആയി













Leave a Reply