ലഹരി സംഘത്തിൽ അധ്യാപികമാരും! ഓപ്പറേഷൻ തൂഫാനിൽ പേരാമ്പ്ര ബിആർസി അധ്യാപിക കാവ്യ അറസ്റ്റിൽ

കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച് ലഹരി കടത്ത് സംഘങ്ങളിൽ അധ്യാപികമാരുടെ സാന്നിധ്യം. വടകരയിൽ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പരിശോധനയിൽ ഒരു അധ്യാപിക കൂടി പിടിയിലായി. പേരാമ്പ്ര ബിആർസിയിലെ (BRC) അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മയക്കുമരുന്ന് വാങ്ങുന്നവർ കാവ്യയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചിരുന്നത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതേ ബിആർസിയിലെ മറ്റൊരു അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തനയെ സമാനമായ കേസിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ലഹരി ഇടപാടുകാരുടെ പ്രധാന സാമ്പത്തിക കണ്ണിയായി അധ്യാപികമാർ പ്രവർത്തിച്ചു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവരുന്നത്. വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ തന്നെ ലഹരി ശൃംഖലയുടെ ഭാഗമാകുന്നത് വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്.

സംഭവത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് വടകര പോലീസിന്റെയും ഡാൻസാഫ് (DANSAF) സ്‌ക്വാഡിന്റെയും തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *