വിദ്യാനഗര്‍ കെഎസ്ഇബി സബ്സ്റ്റേഷന് സമീപത്തായി വന്‍ തീപിടുത്തം.
കെ ഫോണ്‍ വയറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും കത്തിനശിച്ചു
വിദ്യാനഗര്‍: ഉച്ചയ്ക്ക് 4 30 ഓടുകൂടി വിദ്യാനഗര്‍ കെഎസ്ഇബി സബ്സ്റ്റേഷന് സമീപത്തായി റോഡരികില്‍ കൂട്ടിയിട്ടിരുന്ന കെഎസ്ഇബിയുടെ അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ 3 Cx 300ന്റെ 600 മീറ്റര്‍ പീസുകളും കെ ഫോണിന്റെ കാസര്‍ഗോഡ് ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കാനായി കൊണ്ടുവന്നിരുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ 97000 മീറ്റര്‍ കേബിളുകളും ഇലക്ട്രിക് ലൈനില്‍ നിന്നുള്ള സ്പാര്‍ക്ക് താഴെവീണ് തീ പിടിക്കുകയായിരുന്നു.സംഭവം കണ്ട സമീപവാസികള്‍ കാസറഗോഡ് അഗ്‌നി രക്ഷാസേനയെ വിവരം അറിയിക്കുകയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ 2 യൂണിറ്റ് വാഹനം സംഭവസ്ഥലത്ത് എത്തി രണ്ടു മണിക്കൂര്‍ നീണ്ട ശ്രമഫലമായി തീ നിയന്ത്രണവിധേയം ആവുകയും ചെയ്തു. നീ പൂര്‍ണ്ണമായി അണയാത്തതിനാല്‍ ജെസിബിയുടെ സഹായത്താല്‍ കേബിളുകള്‍ നീക്കി നീക്കി വെള്ളമൊഴിച്ചാണ് തീ പൂര്‍ണ്ണമായും അണച്ചത്. കെഎസ്ഇബിക്ക്10 ലക്ഷം രൂപയുടെ നഷ്ടം വന്നതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗായത്രി അറിയിച്ചു.കെ ഫോണിലെ ഉദ്ദേശം 55 ലക്ഷം രൂപയുടെ കേബിളുകള്‍ കത്ത് നശിച്ചു എന്ന് കെ ഫോണ്‍ സൂപ്പര്‍വൈസര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.സേനാംഗങ്ങളായ എം രമേശ,ഓ കെ പ്രജിത്ത്,വിഎസ് ഗോകുല്‍ കൃഷ്ണന്‍ ,ജിജോ ജെബി,ബിബീഷ് എം,രമേശ് എന്‍,അനുശ്രീ ഓകെ,അരുണ പി നായര്‍,ഹോം ഗാര്‍ഡ് മാരായ വി രാജു, ശൈലേഷ് എം കെ ,രഞ്ജിത്ത് പി,ശ്രീജിത്ത് പി എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.















Leave a Reply