മഞ്ചേശ്വരത്ത് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി. മഞ്ചേശ്വരം ഹൊസബെട്ടു എസ്.എ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന യോഗി പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (53) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. വീടിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് ഇവർ തീകൊളുത്തുകയായിരുന്നു.

ശബ്ദം കേട്ട് അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മകനും മരുമകളും ഓടിയെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമോ വിഷമങ്ങളോ അനുഭവപ്പെടുന്നുവെങ്കിൽ സഹായത്തിനായി വിളിക്കാം: ദിശ ഹെൽപ്‌ലൈൻ നമ്പർ: 1056, 0471-2552056.

Leave a Reply

Your email address will not be published. Required fields are marked *