കുമ്പള: കുമ്പളയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും പാളിയതായി ആക്ഷേപം. കാലവർഷത്തിന്റെ തുടക്കത്തിൽ പെയ്ത ഒരൊറ്റ മഴയിൽ തന്നെ കുമ്പളയിലെ മത്സ്യ മാർക്കറ്റ് റോഡ് പൂർണ്ണമായും മാലിന്യക്കൂമ്പാരമായി മാറി. ഇതോടെ പ്രദേശത്തെ വ്യാപാരികളും മത്സ്യത്തൊഴിലാളികളും കാൽനടയാത്രക്കാരും കടുത്ത ദുരിതത്തിലായിരിക്കുകയാണ്.
പേരിന് മാത്രം ശുചീകരണം; മാർക്കറ്റ് റോഡിനെ കൈവിട്ടു
കുമ്പള മത്സ്യ മാർക്കറ്റിന് സമീപത്തെ മാലിന്യ പ്രശ്നം നേരത്തെ തന്നെ വലിയ രീതിയിൽ വാർത്തകളിൽ ഇടം പിടിച്ചതായിരുന്നു. ഇതിന് പിന്നാലെ കുമ്പള ഗ്രാമപഞ്ചായത്ത് വലിയ രീതിയിൽ കെട്ടിഘോഷിച്ച് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ, ഈ ശുചീകരണ പ്രഹസനം മാർക്കറ്റ് റോഡിനെ തിരിഞ്ഞുനോക്കിയില്ലെന്നാണ് പ്രദേശവാസികളുടെ പ്രധാന ആക്ഷേപം.
ഓവുചാലുകൾ അടഞ്ഞു; പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിൽ
നിലവിൽ ഓവുചാലുകൾ മുഴുവൻ മാലിന്യങ്ങൾ വന്ന് മൂടിക്കിടക്കുന്ന അവസ്ഥയിലാണ്. ഇതോടെ മഴവെള്ളവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ടൺ കണക്കിന് മാലിന്യങ്ങളും ഓവുചാലിലൂടെ പോകുന്നതിന് പകരം റോഡിലൂടെയാണ് ഒഴുകുന്നത്. പലയിടത്തും മാലിന്യം നിറഞ്ഞ് റോഡ് ഏതാണെന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത അവസ്ഥയാണിപ്പോൾ.
കുമ്പളയിൽ മഴക്കാലപൂർവ്വ ശുചീകരണം പാളി; മത്സ്യ മാർക്കറ്റ് റോഡിൽ മാലിന്യമൊഴുകുന്നു













Leave a Reply