കാസർകോട്: പുത്തിഗെ വികാസ് നഗറിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കട്ടത്തടുക്ക വികാസ് നഗറിലെ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന അബ്ദുൽ സഹദാഫ് (31) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്.
ഇയാളിൽ നിന്ന് 6.46 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. സ്കൂട്ടറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുമ്പള എസ്ഐ സി. സനീതും സംഘവും ചേർന്ന് പ്രതിയെ വലയിലാക്കുകയായിരുന്നു.
കാസർകോട് വീണ്ടും മയക്കുമരുന്ന് വേട്ട; വികാസ് നഗറിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ













Leave a Reply