കാസർകോട് 18 വയസ്സുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ആയുർവ്വേദ തിരുമ്മൽ വിദ്യാർഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മാലോം, വലിയപാമത്തട്ട്, തുമ്പേ മഠം ഹൗസിലെ ബിനീഷിന്റെ മകൾ ടി.വി. ആര്യ (18) ആണ് ജീവനൊടുക്കിയത്.
വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെയാണ് ആര്യയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ താഴെയിറക്കി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ ആര്യയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ സുഹൃത്തുക്കളുടെയോ വിദഗ്ദ്ധരുടെയോ സഹായം തേടുക. സഹായത്തിനായി താഴെ പറയുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം:

  • ദിശ: 1056 (ടോൾ ഫ്രീ)
  • സ്‌നേഹ (കേരള): 0484-2540530

Leave a Reply

Your email address will not be published. Required fields are marked *