മേൽപ്പറമ്പ്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു. മേൽപ്പറമ്പ് ഉമ്പായിച്ച ക്വാർട്ടേഴ്സിലെ ആയിഷാബിയുടെ കുഞ്ഞാണ് മരണപ്പെട്ടത്.
മുലപ്പാൽ കുടിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയും തുടർന്ന് അസ്വസ്ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ഉടൻ തന്നെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കുഞ്ഞ് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തിൽ കാസർകോട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ദാരുണമായ ഈ സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശം.












Leave a Reply