കാസർകോട്: ആരോഗ്യമേഖലയുടെ താഴെത്തട്ടിൽ അശ്രാന്തപരിശ്രമം നടത്തുന്ന ആശാവർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നും അവർക്ക് അർഹമായ വേതനം ഉറപ്പാക്കണമെന്നും കേരള പ്രദേശ് ആശാവർക്കേഴ്സ് സംഘം (BMS) ആവശ്യപ്പെട്ടു. കാസർകോട് ബി.എം.എസ് ഓഫീസിൽ വെച്ച് നടന്ന യൂണിയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റേറ്റ് ജനറൽ സെക്രട്ടറി സോണി സത്യൻ പത്തനംതിട്ട.
നിലവിൽ നൽകിവരുന്ന ഹോണറേറിയവും ഇൻസെന്റിവും നിർത്തലാക്കി പകരം മാന്യമായ ശമ്പളം നിശ്ചയിക്കാൻ സർക്കാർ തയ്യാറാകണമെന്നും അവർ ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. യൂണിയൻ പ്രസിഡന്റ് ശ്രീമതി ജയലക്ഷ്മി മീഞ്ചയുടെ അധ്യക്ഷതയിലായിരുന്നു സമ്മേളനം നടന്നത്.
ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി യശവന്തി മഞ്ചേശ്വരം സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ഗീതാ ബാലകൃഷ്ണൻ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന പുതിയ ഭാരവാഹി തിരഞ്ഞെടുപ്പിനും സമാരോപ് പ്രസംഗത്തിനും ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ദിനേശ് ബബ്രാണ നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ:
അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളായി ജയലക്ഷ്മി മീഞ്ച (പ്രസിഡന്റ്), ഗീതാ ബാലകൃഷ്ണൻ (ജനറൽ സെക്രട്ടറി), സൗമ്യ നായ്ക്ക് കാസർഗോഡ് (ട്രഷറർ) എന്നിവരെ ഐകകണ്ഠേന തിരഞ്ഞെടുത്തു.
ചടങ്ങിൽ ശ്രീമതി ശ്രീജ മധു മുളിയാർ സ്വാഗതവും ശ്രീമതി ദിവ്യ കാസർകോട് നന്ദിയും രേഖപ്പെടുത്തി. ദേശീയ ഗാനാലാപനത്തോടു കൂടി സമ്മേളനം സമാപിച്ചു.
ആശാവർക്കർമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണം: കേരള പ്രദേശ് ആശാവർക്കേഴ്സ് സംഘം













Leave a Reply