കാസര്‍കോട്: എം ഡി എം എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മൊഗ്രാല്‍ നൂറുന്നീസ ഹൗസിലെ മുസമ്മലി (32)നെയാണ് കുമ്പള എക്സൈസ് ഇന്‍സ്പെക്ടര്‍ കെ വി ശ്രാവണും സംഘവും അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നു 3.587 ഗ്രാം എം ഡി എം എയും 4.5 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എം വി ജിജിന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം എം അഖിലേഷ്, വി ജിതിന്, വി ജിജില, ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
എം ഡി എം എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍















Leave a Reply