തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കാസര്‍കോട് ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു; മഞ്ചേശ്വരത്ത് വോട്ടര്‍ പട്ടികയില്‍ വീഴ്ചയെന്ന് ആരോപിച്ച് ജില്ലാ പ്രസിഡന്റിനെതിരെ പടയൊരുക്കം; ആരോപണങ്ങള്‍ തള്ളി എംഎല്‍ അശ്വനി

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിന് മുമ്പ് കാസര്‍കോട് ബിജെപിയില്‍ ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. മഞ്ചേശ്വരം മണ്ഡലത്തിലെ ബിജെപിയില്‍ ഇപ്പോള്‍ തന്നെ ആഭ്യന്തര കലഹം രൂക്ഷമായതായാണ് സൂചന. അനൗദ്യോഗികമായി നടന്ന തെരഞ്ഞെടുപ്പ് അവലോകനത്തില്‍ ജില്ലാ അധ്യക്ഷ എംഎല്‍ അശ്വനിക്കെതിരെ അസാധാരണമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നതെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രത്യേക തിരുത്തല്‍ പ്രക്രിയ (SIR) കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നതാണ് പ്രധാന ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *