കാസർകോട്: ജില്ലയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് ശക്തമായ കാറ്റും മഴയും തുടങ്ങിയത്. അപ്രതീക്ഷിതമായുണ്ടായ ഈ കാറ്റിൽ പലയിടങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
കുമ്പള, മാവിനക്കട്ട ഭാഗത്ത് തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണു. രമേശൻ എന്നയാളുടെ വീടിന് മുകളിലേക്കാണ് തെങ്ങ് പതിച്ചത്. ഇതോടെ വീടിന്റെ ഓടുകൾ തകർന്ന് നാശനഷ്ടങ്ങൾ ഉണ്ടായി.
ആരിക്കാടി ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിരവധി ഓടുകൾ ശക്തമായ കാറ്റിൽ പറന്നുപോയി. ഈ ഓടുകൾ സർവീസ് റോഡിലേക്കാണ് വീണത്. ആ സമയത്ത് റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി.
അതേസമയം, കഞ്ചിക്കട്ട പാലത്തിന് സമീപം തെങ്ങ് കടപുഴകി വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കുമ്പള, ഉപ്പള, ബന്ദിയോട്, സീതാംഗോളി, കാസർകോട്, പെർള തുടങ്ങിയ ഭാഗങ്ങളിലും അതിശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു.
കുമ്പളയില്‍ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം














Leave a Reply