വയനാട് ടൗണ്‍ഷിപ്പ്: ഊരാളുങ്കല്‍-കിഫ്‌കോണ്‍ സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളില്‍ നിര്‍മ്മാണ കമ്പനികളായ ഊരാളുങ്കലും കിഫ്കോണും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിലെ 178 വീടുകളില്‍ 102 വീടുകളുടെ പരിശോധനയാണ് ഇന്ന് ആരംഭിക്കുന്നത്. വീടുകളുടെ നിര്‍മ്മാണത്തില്‍ അപാകത ഇല്ലെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് പരിശോധന പൂര്‍ത്തിയാക്കുക.
പൂര്‍ണ്ണമായും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ വീടുകളിലാണ് സംയുക്ത പരിശോധന നടത്തുന്നത്. വീട് ഗുണഭോക്താക്കള്‍ക്ക് താമസിക്കുന്നതിനായി കൈമാറുന്നതിന് മുമ്പ് വീട്ടുകാരെ ഉള്‍പ്പെടുത്തികൊണ്ടും പരിശോധന നടത്തും. ആദ്യം ഊരാളുങ്കല്‍ അധികൃതരാണ് പരിശോധന നടത്തുക. ശേഷം കിഫ്കോണ്‍ അധികൃതരുമായി ചേര്‍ന്നുള്ള പരിശോധന നടത്തും. മൂന്നാംഘട്ട പരിശോധനയിലാണ് വീടിന്റെ ഗുണഭോക്താക്കളായവരെയും ഉള്‍പ്പെടുത്തി പരിശോധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *