കോഴിക്കോട്: ദുബായില്‍ മലയാളിയുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുരബസാര്‍ സ്വദേശി നജാത്ത് മന്‍സിലില്‍ ജസീല്‍ ആണ് മരിച്ചത്. 32 വയസ്സായിരുന്നു. ജസീല്‍ താമസിക്കുന്ന മുറിയിലെ സുഹൃത്തുക്കളുടെ വാക്കുതര്‍ക്കം പരിഹരിക്കുന്നതിനിടെ സുഹൃത്തില്‍ നിന്ന് കുത്തേറ്റാണ് മരണം. മൃതദേഹം ദുബൈയിലെ അല്‍ റാഷിദിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജസീല്‍ മൂന്ന് വര്‍ഷമായി പ്രവാസിയാണ്.
കോഴിക്കോട് സ്വദേശിയായ യുവാവ് ദുബായില്‍ കുത്തേറ്റു മരിച്ചു; സംഭവം സുഹൃത്തുക്കളുടെ വാക്കുതര്‍ക്കം പരിഹരിക്കുന്നതിനിടെ














Leave a Reply