ട്യൂഷന് പോകാന്‍ സൈക്കിളെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങി, പയ്യോളിയില്‍ നിന്ന് ബസില്‍ കയറിയത് വരെ വിവരമുണ്ട്, പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ട്യൂഷന്‍ ക്ലാസിലേക്ക് പുറപ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി ബന്ധുക്കള്‍. കോഴിക്കോട് പയ്യോളിയില്‍ താമസിക്കുന്ന ചാക്കണ്ടി നസീറിന്റെ മകന്‍ നിഹാന്‍ നസീറി(17)നെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് പിതാവ് പയ്യോളി പൊലീസില്‍ പരാതി നല്‍കി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്യൂഷന്‍ ക്ലാസിലേക്കെന്ന് പറഞ്ഞ് നിഹാന്‍ സൈക്കിളുമെടുത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. കൊയിലാണ്ടിയിലെ ട്യൂഷന്‍ സെന്ററിലാണ് വിദ്യാര്‍ത്ഥി പഠിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *