മഞ്ചേശ്വരം ചൗക്കിയിലെ സൈനുല്‍ ആബിദാണ് മരിച്ചത്.
മഞ്ചേശ്വരത്ത് തിരയിൽപ്പെട്ട് കാണാതായ ഭിന്നശേഷിക്കാരനായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി.
മഞ്ചേശ്വരം ചൗക്കിയിലെ സൈനുൽ ആബിദാണ് മരിച്ചത്.
മാതാപിതാക്കൾക്കൊപ്പം ബീച്ചിലെത്തി
തിരയിൽപ്പെട്ട് കാണാതായ ഭിന്നശേഷിക്കാരനായ കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തി. മഞ്ചേശ്വരം ചൗക്കിയിലെ ഉമറുൽ ഫാറൂഖിൻ്റെയും റസീനയുടെയും മകൻ മുഹമ്മദ് സൈനുൽ ആബിദാണ് മരിച്ചത് . ഒരു ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ തോണിയിൽ സഞ്ചരിച്ച ഒരു സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞദിവസമാണ് മാതാപിതാക്കൾക്കൊപ്പം കടൽക്കരയിൽ ഇരിക്കുകയായിരുന്ന ആബിദിനെ തിരയിൽപ്പെട്ട് കാണാതായത്. ബുധനാഴ്ച വൈകിട്ട് അഞ്ചോടെ മഞ്ചേശ്വരം കുണ്ടുകൊളക്കെ കടൽത്തീരത്ത് വെച്ചാണ് നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. ഓട്ടിസം ബാധിച്ച കൗമാരക്കാരനായിരുന്നു ആബിദ്.
പെട്ടെന്ന് അപ്രതീക്ഷിതമായെത്തിയ ശക്തമായ തിരമാല ആബിദിനെ കടലിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രക്ഷിതാക്കൾ കുട്ടിയെ രക്ഷിക്കാൻ ഉടൻ തന്നെ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്ക് കാരണം കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആബിദ് ഓട്ടിസം ബാധിച്ച കുട്ടിയായതിനാൽ തന്നെ അപകടം പെട്ടെന്ന് തിരിച്ചറിയാനും പ്രതികരിക്കാനും പരിമിതികളുണ്ടായിരുന്നു.
വിവരമറിയിച്ചതിനെത്തുടർന്ന് മഞ്ചേശ്വരം പോലീസും ഉപ്പളയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റും രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു. നാട്ടുകാരും പോലീസും അഗ്നിശമന സേനയും ചേർന്ന് കടലിൽ വ്യാപകമായ തിരച്ചിലിനോടുവിൽ വ്യാഴാഴ്‌ച വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്.
















Leave a Reply