കൊല്ലത്ത് ഗാനമേളക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ചു

കൊല്ലം: കൊല്ലം ആശ്രമത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ മദ്യപിച്ച് നൃത്തം ചെയ്തയാള്‍ക്ക് മര്‍ദ്ദനം. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിയായ 57 കാരന്‍ ബാലചന്ദ്രനെയാണ് പ്ലാസ്റ്റിക് കസേര കൊണ്ട് ഒരാള്‍ ആക്രമിച്ചത്. ആക്രിപെറുക്കി വില്‍പനക്കാരനാണ് ബാലചന്ദ്രന്‍. പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസ് എടുത്തിട്ടില്ല. ആശ്രമത്തെ ക്ഷേത്രോത്സവത്തില്‍ ഗാനമേള നടക്കുകയായിരുന്നു. കാണികള്‍ക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രന്‍ മുന്നോട്ട് കയറി. മദ്യലഹരിയില്‍ ആയിരുന്നു 57 കാരനായ ബാലചന്ദ്രന്‍.

Leave a Reply

Your email address will not be published. Required fields are marked *