വിഷു ആഘോഷത്തിനിടയില്‍ പടക്കം പൊട്ടിത്തെറിച്ചു; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വിഷു ആഘോഷത്തിനിടയില്‍ പടക്കം പൊട്ടിത്തെറിച്ച് 16 കാരന്‍ ദാരുണമായി മരിച്ചു. കൊയിലാണ്ടിയിലെ അദ്വൈതാണ് (16) മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം വിഷു ആഘോഷിക്കുന്നതിനിടയില്‍ അദ്വൈതിന്റെ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു പറയുന്നു. ഗുരുതരമായി പരിക്കേറ്റ അദ്വൈതിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു .കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പാലക്കാട് ശ്രീകൃഷ്ണപുരത്ത് വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയില്‍ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി യുവാവിന് ദാരുണാന്ത്യം.
ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34) ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *